അൽ മദ്രസത്തുൽ ഇസ്ലാമിയ സെപ്റ്റംബർ മൂന്നിന്
Tuesday, August 30, 2016 7:12 AM IST
കുവൈത്ത്: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ വിവിധ ബ്രാഞ്ചുകൾ സെപ്റ്റംബർ മൂന്നിനു (ശനി) തുറക്കും. അന്നേ ദിവസം വൈവിധ്യമാർന്ന പരിപാടികളോടെ എല്ലാ മദ്രസകളിലും പ്രവേശനോത്സവം നടക്കും.

ഫഹാഹീൽ, ഫർവാനിയ, സാൽമിയ അബാസിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നാലു മലയാളം മീഡിയം മദ്രസകളിലും ഖൈത്താൻ, സാൽമിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രണ്ട് ഇംഗ്ലീഷ് മീഡിയം മദ്രസകളിലുമാണ് പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കുന്നത്.

സബാഹിയ ദാറുൽ ഖുർആൻ, ഫർവാനിയ ദാറുൽ ഖുർആൻ, ഹവല്ലി മദ്രസത്തുത്തൗഹീദ്, അബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ എന്നിവിടങ്ങളിലാണ് യഥാക്രമം ഫഹാഹീൽ, ഫർവാനിയ, സാൽമിയ, അബാസിയ മലയാളം മദ്രസകളും സാൽമിയ ദാറുൽ ഖുർആൻ, ഖൈതാൻ ദാറുൽ ഖുർആൻ എന്നിവിടങ്ങളിലാണ് ഇംഗ്ലീഷ് മീഡിയം മദ്രസകൾ പ്രവർത്തിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ മജ്ലിസ് തഅ്ലീമുൽ ഇസ്ലാമിയുടെ ശാസ്ത്രീയ സിലബസോടെ പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥി–വിദ്യാർഥിനികൾക്കുള്ള പഠന സൗകര്യമാണ് മദ്രസയിൽ ഒരുക്കിയിരിക്കുന്നത്. ഖുർആൻ പാരായണം, ഖുർആൻ പാരായണ
നിയമങ്ങൾ, ഖുർആൻ മനഃപാഠം, ഖുർആൻ വിശദീകരണം, ഹദീസ്, കർമ ശാ സ്ത്രം, ഇസ്ലാമിക പാഠങ്ങൾ, പ്രവാചക ചരിത്രം, ഇസ്ലാമിക ചരിത്രം, അറബി ഭാഷ, മലയാള ഭാഷ തുടങ്ങിയ വിഷയങ്ങളാണ് സിലബസിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാഹിത്യ സമാജം, ആർട്സ് ഡേ, സ്പോർട്സ് ഡേ, പിക്നിക്, മദ്രസ ഫെസ്റ്റ്, വാർഷിക സമ്മേളനങ്ങൾ തുടങ്ങിയ കുട്ടികളുടെ പാഠ്യേതര വിഷയങ്ങൾക്ക് മദ്രസ അധികൃതർ പ്രത്യേകം പരിഗണന നൽകിവരുന്നു. ഇതിനുപുറമെ ഔഖാഫ് മന്ത്രാലയം, ഐപിസി തുടങ്ങിയ
വേദികളുമായി ബന്ധപ്പെട്ടു കുട്ടികൾക്ക് വിവിധ വൈജ്‌ഞാനിക മൽസരങ്ങൾ
സംഘടിപ്പിക്കാറുണ്ട്. വിദ്യാഭ്യാസ വിചക്ഷണർ മേൽനോട്ടം വഹിക്കുന്ന വിദ്യാഭ്യാസസമിതിയും വിദഗ്ധരായ അധ്യാപകരുമാണ് മദ്രസയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നു വരെയാണ് പ്രവർത്തന സമയം. പരിഷ്കരിച്ച പാഠ്യപദ്ധതി പുതിയ അധ്യയന വർഷാരംഭത്തിൽ പുറത്തിറക്കിയിട്ടുണ്ട്. കുവൈത്തിന്റെ എല്ലാ സ്‌ഥലങ്ങളിൽ നിന്നും വിദ്യാർഥികൾക്ക് വാഹന സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്ക്: 66291012 (ഫഹാഹീൽ), 97288809 (ഫർവാനിയ), 51202287 (സാൽമിയ), 66748060 (അബാസിയ).

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ