വെളിച്ചം സംഗമം മസ്ജിദുൽ കബീറിൽ സെപ്റ്റംബർ രണ്ടിന്
Tuesday, August 30, 2016 7:13 AM IST
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന വിശുദ്ധ ഖുർആൻ പഠന പദ്ധതിയായ ‘വെളിച്ചം’ സംഗമം സെപ്റ്റംബർ രണ്ടിനു (വെള്ളി) വൈകുന്നേരം ഏഴിന് മസ്ജിദുൽ കബീറിൽ നടക്കും. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റും പണ്ഡിതനുമായ ഡോ. അബ്ദുൽ അഹദ് മദനി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തും.

കഴിഞ്ഞ പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനവും പുതിയ മൊഡ്യൂളിന്റെ അവതരണവും നടക്കും.

ഐഐസി ഓഫീസിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, അയൂബ് ഖാൻ, ഹൈദർ പാഴേരി, യു.പി. മുഹമ്മദ് ആമിർ, ഇ.എ. അബ്ദുറഷീദ്, മുഹമ്മദ് മേപ്പയ്യൂർ, അനസ് കൊല്ലം എന്നിവർ സംസാരിച്ചു.

വിവരങ്ങൾക്ക്: 65829673, 65675786.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ