സാഹിത്യവേദിയിൽ ചിരിയരങ്ങ് സെപ്റ്റംബർ രണ്ടിന്
Tuesday, August 30, 2016 8:12 AM IST
ഷിക്കാഗോ: സാഹിത്യവേദി ആധുനിക ഫലിതബിന്ദുക്കളെ കൂട്ടിയിണക്കി നർമഭാഷണങ്ങളിൽ പ്രസിദ്ധനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തിൽ ചിരിയരങ്ങു സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിനു (വെള്ളി) വൈകുന്നേരം 6.30–ന് കൺട്രി ഇൻ ആൻഡ് സ്യൂട്ട്സിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(2200 ട ഋഹാവൗൃെേ, ങഠ ജൃീെുലരേ, കഘ) ആണ് പരിപാടി.

ഓഗസ്റ്റ് മാസ സാഹിത്യവേദി സൈമൺ മഴുവഞ്ചേരിയുടെ അധ്യക്ഷതയിൽ കൂടി. സാഹിത്യകാരിയും സിനിമാ നിർമാതാവും സംവിധായകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി എഴുതിയ ‘കിങ്ഡം വാർ’ എന്ന പുസ്തകത്തിലെ വിവിധ ധ്യാനചിന്തകളെ വിവരിച്ചുകൊണ്ട് ഗ്രന്ഥകാരിയുടെ പ്രഭാഷണവും തുടർന്നു സദസ്യരുടെ ആസ്വാദന ചർച്ചയും അവസരോചിതമായ ചോദ്യോത്തരങ്ങളും കൊണ്ട് ആസ്വാദ്യകരമായിരുന്നു. ലക്ഷ്മി നായർ കവിത എഴുതി അവതരിപ്പിച്ചു. സാഹിത്യവേദി അംഗം അനിലാൽ ശ്രീനിവാസന്റെ പിതാവ് എസ്. ശ്രീനിവാസൻ, കാവാലം നാരായണ പണിക്കർ, സാഹിത്യകാരി മഹാശ്വേതാ ദേവി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ശിവൻ മുഹമ്മയുടെ നന്ദി പ്രകാശനത്തോടുകൂടി രാധാകൃഷ്ണൻ നായർ സ്പോൺസർ ചെയ്ത ഓഗസ്റ്റ് മാസ സാഹിത്യവേദി സമാപിച്ചു.

തങ്ങളുടെ മനസിൽ സൂക്ഷിക്കുന്ന നർമകഥകൾ സാഹിത്യവേദിയിൽ പങ്കുവച്ച് ചിരിയരങ്ങ് സമ്പന്നമാക്കുവാൻ ഏവരേയും 198–മത് സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: ഡോ. റോയ് പി. തോമസ് 630 986 0819, ജോസി കരിപ്പാപ്പറമ്പിൽ 312 208 7574, ജോൺ ഇലക്കാട്ട് 773 282 4955.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം