ജർമൻ സൈനികർക്കിടയിൽ നിരീക്ഷണം ശക്‌തമാക്കുന്നു
Tuesday, August 30, 2016 8:15 AM IST
ബർലിൻ: ജർമൻ സൈന്യത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, സൈനികർക്കിടയിൽ നിരീക്ഷണം ശക്‌തമാക്കാൻ സർക്കാർ നിർദേശിച്ചു.

അറുപതു ജിഹാദിസ്റ്റുകൾ സൈനികരായി കൂടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവരെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.

ചാര പ്രവർത്തനം നടത്തുകയും സൈനിക പരിശീലനം ഭീകര പ്രവർത്തനത്തിനു ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് നിഗമനം.

ഭീകരരെ കൂടാതെ, 268 തീവ്ര വലതുപക്ഷക്കാരും ആറ് തീവ്ര ഇടതുപക്ഷക്കാരും കൂടി സൈന്യത്തിൽ കടന്നു കൂടിയിരിക്കുന്നു എന്നു വ്യക്‌തമായിട്ടുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ