ജേക്കബ് പടവത്തിൽ കെസിസിഎൻഎ പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിക്കുന്നു
Wednesday, August 31, 2016 2:15 AM IST
മയാമി: അടുത്തുവരുന്ന കെസിസിഎൻഎയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്‌ഥാനാർത്ഥിയായി ജേക്കബ് പടവത്തിൽ (രാജൻ) മത്സരിക്കുന്നു. നാളിതുവരെയുള്ള പ്രവർത്തനപാടവവും നേതൃത്വപരിചയവും ആത്മവിശ്വാസവും അതിലുപരി സംഘനടാ സ്നേഹികളുടെ പ്രേരണയുമാണ് കെസിസിഎൻഎയുടെ നേതൃത്വത്തിലേക്ക് കടന്നുവരുവാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ക്നാനായ സമുദായത്തിന് നോർത്ത് അമേരിക്കയിൽ ഒരു രൂപതയുണ്ടാക്കിയെടുക്കുക എന്ന മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.അതിനായി നിങ്ങളുടെ വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് ജേക്കബ് പടവത്തിൽ അഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം