കോരസൺ വർഗീസിന്റെ ലേഖന സമാഹാരം ‘വാൽക്കണ്ണാടി’ പ്രകാശനം ചെയ്തു
Wednesday, August 31, 2016 2:16 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി എഴുത്തുകാരിൽ പ്രമുഖനായ കോരസൺ വർഗീസ് രചിച്ച ലേഖന സമാഹാരമായ ‘വാൽക്കണ്ണാടി’ ഓഗസ്റ്റ് 26–നു വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിൽ വച്ചു പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി കെ.ആർ. അജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് നീലാർമഠം പുസ്തകം പരിചയപ്പെടുത്തി.

പ്രമുഖ നോവലിസ്റ്റും മനോരമ എഡിറ്ററുമായ ബി. മുരളി, പന്തളം സുധാകരനു ആദ്യപ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. മംഗളം സിഇഒ ആർ അജിത് കുമാറും, പന്തളം സുധാകരനും തങ്ങളുടെ സതീർത്ഥ്യനായ കോരസൺ വർഗീസിനൊപ്പം കലാലയ രാഷ്ട്രീയത്തിലേയും, സാഹിത്യപ്രസ്‌ഥാനങ്ങളിലേയും ദീർഘമായ കൂടിച്ചേരലുകൾ അയവിറക്കി. സുജിത് നായർ ആശംസകൾ നേർന്നു. കോരസൺ നന്ദി പ്രകാശിപ്പിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം