ഐജെസിസി–ഓണം ചിത്രരചനാ മത്സരം
Wednesday, August 31, 2016 6:51 AM IST
മൈസൂരു: അഞ്ചാമത് ഐജെസിസി–ഓണം ചിത്രരചനാ മത്സരം സെപ്റ്റംബർ നാലിന് മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാണ്ഡ്യ രൂപത വികാരി ജനറാൾ മോൺ. ജോർജ് ആലുക്ക മത്സരം ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ, അപ്പർ പ്രൈമറി, ലോവർ പ്രൈമറി എന്നീ വിഭാഗങ്ങളിലായാണു മത്സരം. വിഷയം മത്സരസമയത്ത് നൽകും. വിജയികൾക്കു കാഷ് അവാർഡുകളും ട്രോഫികളും സെപ്റ്റംബർ 18ന് നടക്കുന്ന ഓണാഘോഷ വേദിയിൽ വിതരണം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രവുമായി 31ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി സുധീർകുമാർ, കൺവീനർമാരായ ജോർജ് ജോസഫ്, ബെറ്റ്സൻ റൊണാൾഡ് എന്നിവർ അറിയിച്ചു. ഫോൺ: 9449993134, 9482990033, 9845055462.