ചിത്രകലാ പരിഷത്തിൽ കരകൗശല മേള
Wednesday, August 31, 2016 6:52 AM IST
ബംഗളൂരു: സെൻട്രൽ കോട്ടേജ് ഇൻഡസ്ട്രീസ് കോർപറേഷന്റെ 32–ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കരകൗശല കൈത്തറി മേള പൊതുജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കർണാടക ചിത്രകലാപരിഷത്തിലാണ് മേള. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാൽപതോളം കരകൗശല കലാകാരന്മാരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിനുണ്ട്. കൈത്തറി ഉത്പന്നങ്ങൾ, ആഭരണങ്ങൾ, പെയിന്റിംഗുകൾ തുടങ്ങിയവയാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മേള 31ന് സമാപിക്കും.