ട്വന്റി–20 ക്രിക്കറ്റ്: ഡാളസിൽ സെപ്റ്റംബർ നാലു മുതൽ
Wednesday, August 31, 2016 6:59 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് വർഷംതോറും നടത്തിവരാറുള്ള ട്വന്റി–20 ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ നാലു മുതൽ ഒക്ടോബർ രണ്ടു വരെ നടക്കും.

ലീഗ് അടിസ്‌ഥാനത്തിൽ നടക്കുന്ന മത്സരങ്ങൾ മസ്കിറ്റ്, ഗാർലന്റ് ഗ്രൗണ്ടുകളിലാണ് അരങ്ങേറുക. ടസ്കേഴ്സ് (ജോഫി), സ്പാർക്സ് (റെയ്ത്ത്), ഫ്രന്റ്സ് ഓഫ്സ് ഡാളസ് (ബാബു പി. സൈമൺ), സ്റ്റാർസ് (ഷൈജു. ജി), തണ്ടേഴ്സ് (സജു സെബാസ്റ്റ്യൻ), സ്ട്രൈക്കേഴ്സ് (സജു ലൂക്കോസ്) എന്നീ ആറു ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഒക്ടോബർ രണ്ടിനാണ് ഫൈനൽ.

വിവരങ്ങൾക്ക്: അനശ്വർ മാമ്പിള്ളി 214 997 1385, ചെറിയാൻ ചൂരനാട് 214 729 2132, അരുൺ ജോണി 214 909 5815.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ