പായസമത്സരവുമായി ലൂക്കൻ മലയാളി ക്ലബ്
Wednesday, August 31, 2016 7:01 AM IST
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്റെ പത്താമത് വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന പത്തു ദിവസത്തെ ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ നാലിനു (ഞായർ) തുടക്കമാകും.

ആഘോഷത്തോടനുബന്ധിച്ചു ലൂക്കൻ ബുഷ് സെന്ററിൽ വൈകുന്നേരം 6.15ന് അത്തപൂക്കള മത്സരവും പായസ മത്സരവും നടക്കും. അത്തപൂക്കള മത്സരത്തിന് ഒറ്റയ്ക്കോ, ഗ്രൂപ്പായോ മത്സരിക്കാം. പായസ മത്സരവും അന്നേദിവസം നടക്കും.

പങ്കെടുക്കുന്നവർ വീടുകളിൽ പാചകം ചെയ്തശേഷം പാത്രത്തിലാക്കി ബുഷ് സെന്ററിൽ എത്തിക്കണം. അത്തപൂക്കള മത്സരത്തിന്റെ സ്പോൺസർ ഓസ്കാർ ട്രാവൽസും പായസ മത്സരത്തിന്റേത് റോയൽ കാറ്റിറിംഗുമാണ്. വിജയികൾക്ക് 17നു നടക്കുന്ന ഓണാഘോഷത്തിൽവച്ച് സമ്മാനങ്ങൾ നൽകും.

വിവരങ്ങൾക്ക്: റോയി പേരയിൽ 087 669 4782, സോജൻ വർഗീസ് 087 986 7063, ജാൻസി ജോൺസൺ 087 776 3202.

<ആ>റിപ്പോർട്ട്: രാജു കുന്നക്കാട്ട്