സംസ്കൃതി അനുശോചിച്ചു
Wednesday, August 31, 2016 7:02 AM IST
ദോഹ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി മുൻ ചീഫ് എഡിറ്ററുമായിരുന്ന വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്കൃതി അനുശോചിച്ചു.

വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെ വളർന്നു വന്ന അദ്ദേഹം ദീർഘകാലം അധ്യാപകനായിരുന്നു. തോട്ടം തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, ദേവസ്വം ജീവനക്കാർ തുടങ്ങി വൈവിധ്യമാർന്ന തൊഴിലാളി സംഘടനകളുടെ നേതൃനിരയിൽ തിളങ്ങി. പത്രമാനേജ്മെന്റ് രംഗത്തും പത്രാധിപരായും പ്രഭാഷകനായും നിറഞ്ഞുനിന്ന വ്യക്‌തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നു അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് എ.കെ ജലീൽ, ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ അറിയിച്ചു.