ജർമനിയിൽ എഎഫ്ഡി നേതാവിനു കേക്ക് ഏറിൽ പരിക്ക്
Wednesday, August 31, 2016 8:32 AM IST
ബർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ സംഘടനയായ എഎഫ്ഡിയുടെ നേതാവ് ജോർജ് മ്യൂത്തന് കേക്കുകൊണ്ടുള്ള ഏറിൽ പരിക്കേറ്റു. ഫ്രോസൻ കേക്ക് ആയിരുന്നതിനാലാണ് മുറിവേൽക്കാൻ കാരണമായതെന്നു കരുതുന്നു.

ഹാർബർഗിലെ രാഷ്ര്‌ടീയ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു പതിനേഴുകാരൻ ചാടിയെഴുന്നേറ്റ് കേക്ക് കഷണം വലിച്ചെറിയുകയായിരുന്നു. പരിക്ക് നിസാര പരിക്കേറ്റ അദ്ദേഹം ഏതാനും മിനിറ്റ് ദീർഘിച്ച ചികിത്സയ്ക്കു ശേഷം പ്രസംഗം തുടർന്നുവെന്നു പോലീസ് പറഞ്ഞു. ആക്രമണം ഭീരുത്വപരവും അപകടകരവും ആസൂത്രിതവുമെന്നാണ് മ്യൂത്തന്റെ പ്രതികരണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ