എൻഎസ്എസ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം
Thursday, September 1, 2016 2:41 AM IST
ഹൂസ്റ്റൺ: എംഎൻസി നായർ പ്രസിഡന്റ് ആയി എൻഎസ്എസ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. 1970 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അമേരിക്കയിൽ എത്തിയ അദ്ദേഹം വിദ്യാഭ്യാസ മേഖലയിലും ബിസിനസ് സംരംഭങ്ങളിലും വ്യക്‌തി മുദ്ര പതിപ്പിച്ചു. തുടർന്ന് സാമൂഹ്യ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്ന അദ്ദേഹം എൻഎസ്എസ് നോർത്ത് അമേരിക്കയ്ക്ക് പുതിയ ഒരു ദിശാബോധം നൽകാൻ നേതൃത്വത്തിലേക്കു എത്തുകയാണ്.
ഹ്യുസ്റ്റണിലെ സാമൂഹ്യ രംഗത്ത് സജീവ യുവ സാന്നിധ്യം അറിയിക്കുന്ന അജിത് നായർ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു ഐടി രംഗത്തെ ജോലിയോടൊപ്പം വർഷങ്ങളായി വിവിധ സംഘടനകളിൽ പ്രവർത്തിച്ചു മികച്ച സംഘടനാ പാടവവുമായി ആണ് അദ്ദേഹം എൻഎസ്എസിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്.

ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട മഹേഷ് കൃഷ്ണൻ ഷിക്കാഗോയിലെ വിവിധ സംഘടനകളിൽ നവാഗതൻ ആണെങ്കിലും കുറച്ചു കാലം കൊണ്ട് തന്നെ നേതൃ പാടവം തെളിയിച്ച വ്യക്‌തിത്വം .ഹൈന്ദവാഭിമുഖ്യമുള്ള സംഘടനകളിൽ യുവ ജനസാന്നിധ്യം വർധിച്ചു വരുന്നതിനെ മറ്റൊരു ഉദാഹരണം കൂടിയാണ് മഹേഷിന്റെ സ്‌ഥാനലബ്ദി.

ന്യൂയോർക്കിലെ സാമൂഹ്യ രംഗത്ത് വർഷങ്ങളായി സാന്നിധ്യം അറിയിക്കുന്ന ഗോപിനാഥക്കുറുപ്പ് വൈസ് പ്രസിഡന്റ് എന്ന നിലയിലും, ഡാളസിൽ നിന്നുള്ള പ്രമോദ് നായർ ജോയിന്റ് സെക്രട്ടറി ആയും അടുത്ത രണ്ടു വർഷം എൻഎസ്എസിനെ നയിക്കും.

ആനന്ദ് ബി നായർ ,ഹരി ശിവരാമൻ (ഹുസ്റ്റൺ), സോനു ജയപ്രകാശ് , അപ്പുക്കുട്ടൻ നായർ (ന്യൂയോർക്ക്), സനിൽ ഗോപി (ഡിസി),സേതു പണിക്കർ, രമാ സുരേഷ് (ഡാളസ്), സന്തോഷ് പിള്ള (ടൊറന്റോ), നാരായണൻ നായർ (ഷിക്കാഗോ), സുരേഷ് നായർ (ഫിലാഡൽഫിയ), രാജേഷ് നായർ, രവി ശങ്കർ (കാലിഫോർണിയ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം