കോട്ടയം സിഎംഎസ് കോളജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനം സെപ്റ്റംബർ പത്തിനു ന്യൂയോർക്കിൽ
Thursday, September 1, 2016 2:42 AM IST
ന്യൂയോർക്ക്: ദ്വിശതാബ്ദി ആഘോഷിക്കുന്ന കോട്ടയം സി.എം.എസ് കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഒരു സമ്മേളനം 2016 സെപ്റ്റംബർ പത്തിനു ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ ഗ്രേറ്റർ ന്യൂയോർക്ക് സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ദേവാലയത്തിൽ (3833 ജറുസലേം അവന്യൂ, സീഫോർഡ്, ന്യൂയോർക്ക് 11783) വച്ചു നടത്തപ്പെടുന്നു.

സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്ററും സി.എം.എസ് കോളജ് മാനേജരുമായ റൈറ്റ് റവ. തോമസ് കെ. ഉമ്മൻ തിരുമേനിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും സംഘാടകർ സ്വാഗതം ചെയ്തു. പങ്കെടുക്കുവാൻ താത്പര്യമുള്ള ബന്ധപ്പെടുക: കോശി ജോർജ് (718 314 8171) ഇമെയിൽ: സീവ്യെഴലീൃഴല47*ഴാമശഹ.രീാ , ജിജു കുരുവിള (516 880 3577).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം