ബൊമ്മനഹള്ളി ദേവാലയത്തിൽ തിരുനാൾ സെപ്റ്റംബർ രണ്ടു മുതൽ
Thursday, September 1, 2016 5:39 AM IST
ബംഗളൂരു: ബൊമ്മനഹള്ളി സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും ഇടവകദിനവും സെപ്റ്റംബർ രണ്ട് മുതൽ 12 വരെ നടക്കും. രണ്ടിന് വൈകുന്നേരം 5.30ന് വികാരി ഫാ. ആന്റണി പയ്യപ്പള്ളി തിരുനാളിന് കൊടിയേറ്റും. തുടർന്ന് ആഘോഷമായ ദിവ്യബലി, സന്ദേശം, നൊവേന, ധ്യാനം എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിവസമായ 11ന് രാവിലെ 8.45ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ഷൈജു ഞെഴുങ്ങൻ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജസ്റ്റിൻ പുത്തൻപുരയ്ക്കൽ സിഎംഐ സന്ദേശം നല്കും.

തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആശീർവാദം, നേർച്ച വിരുന്ന് എന്നിവയും നടക്കും. വൈകുന്നേരം 6.30ന് സെന്റ് മേരീസ് കലാവേദി അവതരിപ്പിക്കുന്ന നാടകവും അരങ്ങേറുമെന്ന് വികാരി ഫാ. ആന്റണി പയ്യപ്പള്ളി സിഎംഐ, സഹവികാരി ഫാ. ജസ്റ്റിൻ പുന്നശേരി സിഎംഐ എന്നിവർ അറിയിച്ചു.