ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫാമിലി കോൺഫറൻസ്
Thursday, September 1, 2016 5:45 AM IST
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫാമിലി കോൺഫറൻസ് ‘കൊയ്നോനിയ 2016’ സെപ്റ്റംബർ രണ്ട്, മൂന്ന് (വെള്ളി, ശനി) തീയതികളിൽ നടക്കും.

വെള്ളി രാവിലെ 11ന് വികാരി ഫാ. ഷാജി മാത്യൂസ് ഫാമിലി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ് മുഖ്യ ചിന്താ വിഷയം. കോട്ടയം മെഡിക്കൽ കോളജ് സൈക്യാസ്ട്രി വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ്, ഫാ. ജിൻസ് എൻബി (സുൽത്താൻ ബത്തേരി), ഫാ. ജേക്കബ് ജോർജ്, ഫാ. ലെനി ചാക്കോ, തോമസ് ഡാനിയേൽ എന്നിവർ വിവിധ വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകൾക്കു നേതൃത്വം നൽകും.

കോൺഫറൻസിന്റെ വിജയത്തിനായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനി ചാക്കോ, ഇടവക ട്രസ്റ്റി ഡി.വൈ. ജോൺസൺ, സെക്രട്ടറി ബാബുജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: 04 337 11 22.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള