ബോൾട്ടൺ തിരുനാളിനു ഒമ്പതിനു കൊടിയേറും; പ്രധാന തിരുനാൾ 11ന്
Thursday, September 1, 2016 5:48 AM IST
ബോൾട്ടൺ: ബോൾട്ടൺ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ മാതാവിന്റെ ജനനത്തിരുനാൾ സെപ്റ്റംബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

വൈകുന്നേരം 6.30ന് തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം കുറിച്ച് കൊടിയേറ്റുന്നതോടെ ദിവ്യബലിക്കു തുടക്കമാകും. ശനി വൈകുന്നേരം 6.30ന് നടക്കുന്ന ദിവ്യബലിയിൽ മോൺ. ജോൺ ഡെയിൽ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ഞായർ രാവിലെ 11നു നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ. ബാബു അപ്പാടൻ കാർമികത്വം വഹിക്കും. തുടർന്നു തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

തിരുനാളിന്റെ വിജയത്തിനായി സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബേബി ലൂക്കോസ്, ജോയ് കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ