ഫാ. ഷാജി തുമ്പേച്ചിറയുടെ മദർ തെരേസയെക്കുറിച്ചുള്ള ഗാനം റിലീസ് ചെയ്തു
Thursday, September 1, 2016 5:49 AM IST
ന്യൂകാസിൽ: അഗതികളുടെ അമ്മ മദർ തെരേസ സെപ്റ്റംബർ നാലിനു (ഞായർ) വിശുദ്ധയായി ഉയർത്തപ്പെടുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾ ക്കു അമ്മയുടെ മാധ്യസ്‌ഥം യാചിക്കാനും അനുഗ്രഹങ്ങൾ തേടാനും കേരള സഭയിലെ പ്രശസ്തനായ സംഗീത സംവിധായകനും രചയിതാവുമായ ഫാ. ഷാജി തുമ്പേച്ചിറയുടെ മദർ തെരേസയോടുള്ള പ്രാർഥന ഗാനം യു ട്യൂബിൽ റിലീസ് ചെയ്തു.

മദർ തെരേസ വിശുദ്ധ ആയി ഉയർത്തപ്പെടുന്ന പുണ്യ നിമിഷത്തോടൊപ്പം ലോകമെമ്പാടും നടക്കുന്ന കൃതജ്‌ഞതാ ബലികൾക്കും മധ്യസ്‌ഥ പ്രാർഥനകൾക്കും പാടാൻ ഉതകുന്ന രീതിയിൽ ലളിതമായ വരികളും സംഗീതവും ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ തങ്ങളുടെ വിവിധ ശുശ്രൂഷകളിൽ പാടിക്കൊണ്ടിരിക്കുന്ന അമ്മെ അമ്മേ തായേ, അദ്ഭുതങ്ങൾ തീർന്നിട്ടില്ല, ഓർമവച്ച നാൾ മുതൽ, എന്നമ്മയെ ഓർക്കുമ്പോൾ ഉൾപ്പെടെയുള്ള നിരവധി ഭക്‌തി ഗാനഗങ്ങൾക്കു ജന്മം നൽകിയ ഷാജി അച്ചന്റെ പുതിയ ഗാനം ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്തീയ സംഗീത ലോകം കാത്തിരിക്കുന്നത്. ‘സ്വർഗീയ കാരുണ്യ ദൂതുമായി’ എന്നു തുടങ്ങുന്ന ഗാനം പള്ളി ക്വയറുകൾക്കും ഉതകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വീഡിയോ ആയി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം കേൾക്കാനും ഡൗൺലോഡ് ചെയ്യാനും ണ്ട<ളീിേ ളമരല=്ലൃറമിമ ശ്വെല=2>വേേുെ://ംംം.്യീൗേൗയല.രീാ/ംമരേവ?്=തഋ6ഹടക5ഠ്യഴേണ്ട എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ