ഷിക്കാഗോയെ നടുക്കി 83 കൊലപാതകങ്ങൾ
Thursday, September 1, 2016 5:51 AM IST
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ 1996നുശേഷം 83 കൊലപാതകങ്ങൾക്കാണ് ഓഗസ്റ്റ് മാസം സാക്ഷ്യം വഹിച്ചത്. ഇത് ഷിക്കാഗോയുടെ ചരിത്രത്തിൽതന്നെ ഒരു റിക്കാർഡാണ്.

ജൂലൈയിൽ മാത്രം ഇവിടെ 50 പേർ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഈ വർഷം ഷിക്കാഗോയിൽ 478 കൊലപാതകങ്ങൾ റിപ്പോർട്ടു ചെയ്തതായി രേഖകൾ വ്യക്‌തമാക്കുന്നു. വലിയ നഗരങ്ങളായ ന്യൂയോർക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം 1393 മനുഷ്യ ജീവനുകളാണ് ഹോമിക്കപ്പെട്ടത്.

പ്രസിഡന്റ് ഒബാമയുടെ ജന്മദേശമായ ഷിക്കാഗോയിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് ഉത്കണ്ഠ രേഖപ്പെടുത്തി. നിയമവാഴ്ചയുടെ തകർച്ചയെ ആണ് ഇതു സൂചിപ്പിക്കുന്നതെന്നു ട്രംപ് ചൂണ്ടിക്കാട്ടി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ