ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറം വോളന്റിയർ പരിശീലനം
Thursday, September 1, 2016 5:55 AM IST
ജിദ്ദ: ഈ വർഷം ഹജ്‌ജ് സേവനത്തിനു ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറത്തിനു കീഴിൽ പുറപ്പെടുന്ന എല്ലാ വോളന്റിയർമാർക്കും പരിശീലനം നൽകുന്നു. സെപ്റ്റംബർ രണ്ടിന് (വെള്ളി) വൈകുന്നേരം 5.30നു രജിസ്ട്രേഷനോടുകൂടി തുടങ്ങുന്ന പരിപാടിയിൽ ആത്മീയ പരിശീലനം മുസ്തഫ സഅദിയും മെഡിക്കൽ പരിശീലനം ഡോ. സലാഹുദ്ദീനും നൽകും. ജാക്കറ്റ് വിതരണം ഇന്ത്യൻ പിൽഗ്രിം വെൽഫെയർ ഫോറം പ്രതിനിധി കാദർ ഖാൻ നിർവഹിക്കും. വോളന്റിയർമാർക്കുള്ള സേവന പരിശീലനവും മാപ് റീഡിംഗും സിജി ട്രെയിനിംഗ് വിഭാഗമാണ് നടത്തുന്നത്.

എല്ലാ വോളന്റിയർമാരും കൃത്യസമയത്തുതന്നെ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്നു സംഘാടകർ അറിയിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ