കെഫാക് മാസ്റ്റേഴ്സ് ലീഗ്: ഫഹാഹീൽ ബ്രദേഴ്സ്, മാക് കുവൈത്ത്, ബിഗ്ബോയ്സ്, യംഗ് ഷൂട്ടേഴ്സ് ടീമുകൾക്കു ജയം
Thursday, September 1, 2016 5:58 AM IST
കുവൈത്ത്: കെഫാക് മാസ്റ്റേഴ്സ് ലീഗ് ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരങ്ങളിൾ ഫഹാഹീൽ ബ്രദേഴ്സ്, മാക് കുവൈത്ത്, ബിഗ് ബോയ്സ്, യംഗ് ഷൂട്ടേഴ്സ് ടീമുകൾക്കു ജയം.
ആദ്യ മത്സരത്തിൽ ഫഹാഹീൽ ബ്രദേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളിനു ബ്ലാസ്റ്റേഴ്സ് എഫ്സിയെ പരാജയപ്പെടുത്തി. ഫഹാഹീലിനുവേണ്ടി ഷറഫുദ്ദീനും ഷഫ്റാസും ഗോളുകൾ നേടി.

രണ്ടാം മത്സരത്തിൽ ബിഗ് ബോയ്സ് എഫ്സി ഏകപക്ഷീയമായ ഒരു ഗോളിനു സ്പാർക്സ് എഫ്സിയെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി റഷീദ് ഗോൾ നേടി. തുടർന്നു നടന്ന മത്സരത്തിൽ മാക് കുവൈത്ത് ഒരു ഗോളിനു കേരള ചാലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. മൻസൂർ കുന്നത്തേരി മാക്കിനുവേണ്ടി വിജയ ഗോൾ നേടി. അവസാന മത്സരത്തിൽ ശറഫുദ്ദീൻ കണ്ണേത്ത് നേടിയ ഏക ഗോളിനു സിഎഫ്സി സാൽമിയയെ കീഴടക്കി.

അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് എയിലെ മത്സരങ്ങൾ നടക്കും. കുവൈത്തിലെ മുഴുവൻ മലയാളി ഫുട്ബോൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 66619649, 99534500, 99288672.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016ലെുേ1സലളമസസ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>