കാൽ നൂറ്റാണ്ടിനുശേഷം വീണ്ടും അക്ഷരമുറ്റത്ത് ഒത്തു ചേരുന്നു
Thursday, September 1, 2016 7:58 AM IST
ജിദ്ദ: ചേറൂർ പിപിറ്റിഎംവൈഎച്ച് സ്കൂൾ ഒരു ചരിത്ര സംഗമത്തിനു സാക്ഷ്യം വഹിക്കുന്നു. 1990 ലെ എസ്എസ്എൽസി ബാച്ചിലെ പഠിതാക്കൾ സെപ്റ്റംബർ 10നു (ശനി) രാവിലെ 10നു ചേറൂർ സ്കൂൾ അങ്കണത്തിൽ ചേരുമ്പോൾ അത് സ്കൂൾ ചരിത്രത്തിലെ തന്നെ ഒരു സുവർണാധ്യമായി മാറും.

സൗദിയിലെയും യുഎഇയിലെയും പ്രവാസികളായ ബാച്ച് അംഗങ്ങൾ രൂപീകരിച്ച വാട്സ് ആപ്പ് കൂട്ടായ്മായാണ് സംഗമത്തിനു തുടക്കം കുറിച്ചത്.

പരിപാടിയോട് പഴയ അധ്യാപകർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 00919895132625, 9847013143, +966502939975 (സൗദി), +971507320948 (യുഎഇ).

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ