കേരളം സമാജം വിയന്നയുടെ വാർഷികവും ഓണഘോഷവും സെപ്റ്റംബർ 10ന്
Thursday, September 1, 2016 7:59 AM IST
വിയന്ന: കേരള സമാജം വിയന്നയുടെ വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 10നു (ശനി) വിയന്നയിൽ നടക്കും. വൈകുന്നേരം ആറിന് വിയന്നയിലെ 21 –ാമത്തെ ജില്ലയിലെ ടൗൺ ഹാളിലാണ് ഓണാഘോഷം.

ആഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ബുഫെയും ഓണാഘോഷങ്ങളുടെ ഭാഗമായിരിക്കും.

ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മുഖ്യാതിഥിയായെത്തുന്നത് ഇന്ത്യൻ അംബാസഡർ രാജീവ് മിശ്രയാണ്. സംഘടനയുടെ വാർഷിക, ഓണാഘോഷങ്ങളിലെക്ക് ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടോം അലക്സാണ്ടർ, സെക്രട്ടറി ബേബി കാഞ്ഞിരത്തുംമൂട്ടിൽ, ആർട്സ് ക്ലബ് സെക്രട്ടറി സെബിൻ കുര്യൻ, റോണി കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ