ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദുഖ്റോനോ പെരുന്നാൾ
Friday, September 2, 2016 2:00 AM IST
ന്യൂയോർക്ക്: ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമതു ദു:ഖ്റോനോ പെരുന്നാൾ വൈറ്റ്പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കപ്പെടുന്നു.

മലങ്കരയുടെ പ്രകാശഗോപുരം എന്ന് അറിയപ്പെടുന്ന പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമതു ദു:ഖ്റോനോ പെരുന്നാൾ 2016 സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച ന്യൂയോർക്ക് വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആചരിക്കപ്പെടുന്നു. വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയുടെ വളർച്ച ഏറെ കാംക്ഷിച്ചിരുന്ന പുണ്യ പിതാവിന്റെ ഓർമ്മ അന്നേ ദിവസം വികാരി ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടും, പ്രത്യേക ദുഖ്റോനോ പ്രാത്ഥനകളോടും, നേർച്ച വിളമ്പോടും കൂടി കൊണ്ടാടുന്നതാണ്.

അന്നേ ദിവസം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ റവ.ഫാ. സി.എ തോമസ് ചിറത്തലയ്ക്കൽ (വികാരി, സെന്റ് ജോസഫ് സിറിയൻ ഓർത്തഡോക്സ് ക്നാനായ ചർച്ച്, ലോംഗഐലന്റ്) വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒന്നാം ദിവസത്തെ വചന ശുശ്രൂഷ നടത്തുന്നതും ആയിരിക്കും.

ഇവൗൃരവ അററൃലൈ 101 ജീിറളശലഹറ ഞീമറ ണലെേ, ആൃീിഃ്ശഹഹല, ചഥ 10708
്ശശെേ: ംംം.െോമൃ്യെംവശലേുഹമശിെ.രീാ


<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം