ഡാളസിൽ ചിരിയരങ്ങ് സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച
Friday, September 2, 2016 2:01 AM IST
ഗാർലന്റ് (ഡാളസ്): ഡാളസ് ഫോർട്ട് വർത്ത് മലയാളികൾ ഒത്തുചേർന്ന് ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്നു. സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച വൈകിട്ട് 3.30 ചിരിയരങ്ങിന് വേദിയൊരുക്കുന്നത് കേരള അസോസിയേഷൻ ഓഫ് ഡാളസാണ്. അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പരിപാടികൾക്ക് ആരംഭിക്കും. ജോസ് ഒച്ചാലിൽ, പി. ടി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചിരിയരങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ ജന. സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജോസ് ഓച്ചാലിൽ : 469 363 5642, പി. ടി. സെബാസ്റ്റ്യൻ : 214 435 5407 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: പി. പി. ചെറിയാൻ