വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന അപരിചിത ഫോൺ കോളുകൾ സൂക്ഷിക്കുക
Friday, September 2, 2016 3:51 AM IST
ഫ്രാങ്ക്ഫർട്ട്: വിദേശ രാജ്യങ്ങളിൽ നിന്നും ചില പ്രത്യേക നമ്പരുകളിൽ വരുന്ന അപരിചിത ഫോൺ കോളുകൾ സൂക്ഷിക്കണമെന്ന് യൂറോപ്യൻ യൂണിയൻ, ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ നമ്പരുകളിലേക്ക് തിരിച്ച് വിളിച്ചാൽ നിങ്ങൾ അപകടത്തിലാകും. +375602605281; +37127913091; +37178565072; +56322553736; +37052529259; +255901130460 എന്നിവയാണ് പ്രധാനമായും ഈ നമ്പരുകൾ. ഈ നമ്പരുകളിൽ നിന്നും നിങ്ങൾക്ക് ഒരുഫോൺ കോൾ വന്നിട്ട് എന്തെങ്കിലും പ്രയോജനപ്രദമായ ഒരുകാര്യം പറഞ്ഞ് തിരികെ വിളിക്കാൻ ആവശ്യപ്പെടും. നിങ്ങൾ തിരികെ വിളിക്കുന്നതിന് യാതൊരു ചിലവും വരില്ല എന്നും പറയും.

കൂടാതെ +375; +371; +381 എന്നീ നമ്പരുകളിൽ തുടങ്ങുന്ന ഇൻകമിംഗ് കോളുകളും വരാം. നിങ്ങൾ തിരിച്ച് വിളിച്ചാൽ നിങ്ങളുടെ പേരിലുള്ള ടെലിഫോൺ നമ്പറിലെ യഥാർത്ഥ പേര്, അഡ്രസ്, മറ്റ് വിവരങ്ങൾ, ഈ ഫോൺ നമ്പറിൽ നിന്നും അടയ്ക്കുന്ന തുകയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഈ തിരികെ വിളിയോടെ കബളിക്കൽ ഏജൻസിക്ക് ലഭിക്കും. ഇതിനുള്ള പ്രത്യേക സോഫ്റ്റ്വെയറും, സംവിധാനങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്. യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസി വിവരമനുസരിച്ച് +375 ൽ വരുന്ന കോളുകൾ ബെലാറസിൽ നിന്നും, +371 ലാത്വിയ, +381 സെർബിയ, +561 വാൽപരൈസാ, +370 വിൽനിയസ്, +255 ടാൻസാനിയാ എന്നീ രാജ്യങ്ങളുടെ കോഡുകളാണ്. തിരിച്ച് വിളിക്കുമ്പോൾ ഈ കോൾ എത്തുന്നത് ഇവിടങ്ങളിലോ അല്ലെങ്കിൽ റീഡയറക്ടിലൂടെ മറ്റൊരു സ്‌ഥലത്തെ തട്ടിപ്പ് വിദഗ്ദ്ധരുടെയോ കൈകളിലാണ്.

<യ> റിപ്പോർട്ട്: ജോർജ് ജോൺ