ഫോമ– ആർസിസി പ്രോജക്ട് മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
Saturday, September 3, 2016 2:37 AM IST
തിരുവനന്തപുരം: ഫോമായുടെ ആർസിസി പ്രോജക്ട് കേരളാ ആരോഗ്യകുടുംബ ക്ഷേമ സാമൂഹ്യ നീതി വകുപ്പ് മന്ത്രി മന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 29 നു തിരുവനതപുരം റീജണൽ കാൻസർ സെന്ററിൽ നടന്ന ചടങ്ങിലാണ് ഫോമയുടെ രണ്ടു വർഷം നീണ്ടുനിന്ന പ്രോജക്ടിന് പരിസമാപ്തിയായത്. ഫോമയുടെ പ്രവർത്തങ്ങൾ കേരളത്തിന് മാതൃക ആണെന്നും ഇനിയും കേരള സർക്കാരിന്റെ ജീവകാരുണ്യ പദ്ധതികളിൽ ഫോമയുടെ സഹായം ആവശ്യമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ഒരു വലിയ ആശ്വാസം ആകുന്നു ഫോമയുടെ ഈ കാരുണ്യ സ്പർശം. ഇനിയും നാടിനു വേണ്ടി നിരവധി പ്രോജക്ടുകൾ ഉണ്ടാകണം. അതിനായി എല്ലാ സഹായവും ഫോമ ചെയ്യണമെന്നും അതിനു സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട സഹായങ്ങൾ എത്രയും വേഗം ചെയ്തു തരുവാൻ പുതിയ സർക്കാർ തയ്യാറാണെന്നും അവർ പറഞ്ഞു.

ആർസിസി ഡയറക്ടർ ഡോ: പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആർസിസിയ്ക്ക് കുട്ടികൾക്കായി ഫോമ നൽകിയ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല .ഫോമാ ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതായിരുന്നു.ഫോമാ നേതാക്കൾക്കുണ്ടായതുപോലെ തന്നെ പദ്ധതി നടക്കുമോ എന്ന ആശങ്ക ഞങ്ങൾക്കും ഉണ്ടായിരുന്നു. പക്ഷെ ആ ആശങ്കകൾ എല്ലാം അസ്‌ഥാനത്തായി.പദ്ധതി ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയായി നടന്നു– അദ്ദേഹം പറഞ്ഞു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ03ഴമ6.ഷുഴ മഹശഴി=ഹലളേ>

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ മുഖ്യ പ്രഭാഷണം നടത്തി. ഫോമയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ കുറിക്കുന്ന പ്രോജക്ടാണ് ആർ സി സി പ്രോജക്ട്. തുടക്കം മുതൽ ഈ പ്രോജക്ട് നടക്കുമോ എന്ന സംശയത്തിലായിരുന്നു ഞാൻ.എന്നാൽ അമേരിക്കയിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനായ ഡോ. എം.വി പിള്ളയെ ഫോമ ആർസിസി പ്രോജക്ടിന്റെ മാർഗദർശിയായി ലഭിച്ചത് ഈ പദ്ധതിക്ക് പുതിയ തുടക്കമായി.അദ്ദേഹത്തിന്റെ നിർദ്ദേശത്തോടെയാണ് ഈ പദ്ധതി ഇവിടെ വരെ വിജയകരമായി എത്തിയത്. പദ്ധതിയെ കുറിച്ച് ആദ്യം സംസാരിച്ച ഫോമാ സെക്രെട്ടറി ഷാജി എഡ്വേർഡ് മുതൽ നിരവധി വ്യക്‌തികളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണ് ഈ പ്രോജക്ട് സാധ്യമായത്. ആർസിസി പ്രോജക്ട്് കോർഡിനേറ്റർ ജോസ് എബ്രഹാമിന്റെ നിശ്ചയദാർഢ്യം ആണ് ഈ പ്രോജക്ട് ഒരു വലിയ പദ്ധതിയായി മാറാൻ കാരണം. അതുപോലെ തന്നെ അമേരിക്കയിൽ ജോസ് എബ്രഹാം എന്നപോലെ കേരളത്തിൽ ആർ സി സിയിൽ ഈ പ്രോജക്ടിനായി അഹോരാത്രം പ്രയത്നിച്ച ആർ സി സി അഡിഷണൽ ഡയറക്ടർ ഡോ. പി.കുസുമ കുമാരിയുടെ സേവനവും ഈ പ്രോജക്ടിനെ അർത്ഥവത്താക്കി മാറ്റ– അദ്ദേഹം പറഞ്ഞു. ആർസിസിയിൽ കുട്ടികളുടെ ഓങ്കോളജി വിഭാഗത്തിന് തുടക്കം കുറിച്ച ആർസിസിയുടെ സ്‌ഥാപക ഡയറക്ടർ ഡോ. കൃഷ്ണൻ നായർ അനുഗ്രഹപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ് സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: റംലാ ബീവി, ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർസിസി പ്രോജക്ട് കോർഡിനേറ്റർ ജോസ് എബ്രഹാം ആശംസാ പ്രസംഗത്തിൽ ഈ പ്രോജക്ടിനായി സഹായിച്ചവർക്കെല്ലാം നന്ദിപറയുകയും പ്രോജക്ടിന്റെ തുടക്കം മുതൽ ഉള്ള വിവരങ്ങൾ വിശദീകരിക്കുകയും ചെയ്തു.

<ശാഴ െൃര=/ിൃശ/ിൃശബ2016ലെുേ03ഴമ7.ഷുഴ മഹശഴി=ഹലളേ>

ആർസിസി അഡിഷണൽ ഡയറക്ടർ ഡോ. പി.കുസുമ കുമാരി സ്വാഗതം ആശംസിച്ചു. ആർസിസി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.രാംദാസ് നന്ദി പറഞ്ഞു. ഫോമാ സ്‌ഥാപക പ്രസിഡന്റ് ശശിധരൻ നായർ നായർ, ഫോമാ വൈസ് പ്രസിഡന്റ് വിൻസൻ പാലത്തിങ്കൽ, റോഷൻ, കുസുമം ടൈറ്റസ് എന്നിവർ ചടങ്ങിനെത്തി. അമേരിക്കൻ മലയാളികളിൽ നിന്നും ഫോമാ ശേഖരിച്ച 80 ലക്ഷം രൂപ മുതൽമുടക്കിലാണ് റീജണൽ കാൻസർ സെന്ററിൽ കുട്ടികളുടെ ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ച് നൽകിയത്. പതിനൊന്നു മുറികൾ ഉള്ള പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിന് 3200 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. ഓഗസ്റ്റ് 29 നു രാവിലെ 10.30 നു ആരംഭിക്കേണ്ട ഉത്ഘാടന പരിപാടി മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30 –നാണ് നടന്നത്. ഫോമ നിർമ്മിച്ചു നൽകിയ കുട്ടികളുടെ ഓങ്കോളജി ഒപി ബ്ലോക്കിന്റെ കവാടത്തിനു സമീപം സ്‌ഥാപിച്ച ഫലകം മന്ത്രി അനാച്ഛാദാനം നടത്തി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം