ഡോക്ടർ രാമൻ മാരാർ കപ്പ്: ടിഎസ് ഇലവന്
Saturday, September 3, 2016 5:56 AM IST
മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ ടിഎസ് ഇലവൻ ടീം ജേതാക്കളായി. സഡൻ ഡെത്തിൽ ടീം ഹണ്ടിംഗ് ഡെയിലിനെയാണ് പരാജയപ്പെടുത്തിയത്.

ഫൈനലിൽ നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്നു നടന്ന പെനാലിറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡൻഡെത്തിലേക്ക് നീങ്ങി. ആദ്യ കിക്ക് വലയിലെത്തിച്ച ടിഎസ് ഇലവൻ ജേതാക്കളായി.

കേരള സ്പോർട്സ് ക്ലബ്ബിലെ റോണിത് രാജീവ് കോശി 7 ഗോൾ നേടി ഗോൾഡൻ ബൂട്ട്, ബേസ്ഡ് പ്ലയെർ എന്നിവ സ്വന്തമാക്കി.

ഓഗസ്റ്റ് 21, 27, 28 തീയതികളിൽ കീസ്ബറോ ടാറ്റേഴ്സൺ പാർക്ക് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ അരങ്ങേറിയത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടവലുുലൃേീി യീ്യെ, ങലഹയീൗൃില ൃമുലേൃെ, ങലഹയീൗൃില ൃലറയമരസെ, ഠലമാ വൗിശേിഴറമഹല, ങീവമിഹമഹ ാീൗെമേരവല, ഠവലസസമി സൃീീെ, േെഃശ, ഗലൃമഹമ െുീൃേെ രഹൗയ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

മലയാളി അസോസിയേഷൻ സ്‌ഥാപകനും പേട്രനും ആയ ഡോ. രാമൻ മാരാരുടെ അനുസ്മരണാർഥമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

വിജയികൾക്ക് സെപ്റ്റംബർ മൂന്നിന് സ്പ്രിംഗ് വെയിൽ ടൗൺ ഹാളിൽ നടക്കുന്ന മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാല്പതാം വാർഷികാഘോഷത്തിൽ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്, ജയരാജ് വാരിയർ എന്നിവർ വിതരണം ചെയ്യും.