എംജിഎം സ്റ്റഡി സെന്ററിന്റെ പുതിയ അധ്യയനവർഷം സെപ്റ്റംബർ 11ന്
Saturday, September 3, 2016 5:57 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലും പരിസര പ്രദേശത്തുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും സംസ്കാരവും ഭാരത കലകളും പഠിപ്പിക്കുന്നതിനായി 1997ൽ യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്‌ഥാപിതമായ എംജിഎം സ്റ്റഡി സെന്ററിന്റെ ഇരുപതാമത് അധ്യയനവർഷം സെപ്റ്റംബർ 11നു (ഞായർ) ആരംഭിക്കുമെന്നു പ്രിൻസിപ്പൽ ഫാ. നൈനാൻ ടി. ഈശോ അറിയിച്ചു.

മാതൃഭാഷയായ മലയാളം കൂടാതെ വിവിധ നൃത്തനിർത്യങ്ങൾ, സംഗീതം, വയലിൻ, ഗിത്താർ, പിയാനോ, പബ്ലിക് സ്പീക്കിംഗ്, ബാസ്കറ്റ് ബോൾ തുടങ്ങി വിവിധ ഇനങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസെടുക്കും.

യോങ്കേഴ്സിലെ പബ്ലിക് സ്കൂൾ 29ൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകുന്നേരം ഏഴുവരെയാണ് ക്ലാസുകൾ.

വിവരങ്ങൾക്ക്: ഫാ. നൈനാൻ ടി. ഈശോ 914 645 0101.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>47, ഇൃീ്യറീി ഞറ, ഥീിസലൃെ.

<ആ>റിപ്പോർട്ട്: ഷോളി കുമ്പിളുവേലി