ഡോ. സിൽവിസ്റ്റർ പൊന്നു മുത്തൻ അമേരിക്കയിൽ
Saturday, September 3, 2016 5:59 AM IST
ന്യൂജേഴ്സി: മൂന്നാഴ്ചത്തെ സന്ദർശനത്തിനായി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ സെപ്റ്റംബർ ഒമ്പതിന് (വെള്ളി) അമേരിക്കയിലെത്തുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രൂപതയിലെ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം തേടുകയാണ് സന്ദർശന ലക്ഷ്യം.

ഒരു ദിവസം ന്യൂജേഴ്സി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ചെലവഴിക്കുന്ന ബിഷപ് ഫ്ളോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് ദി സ്നോസ് ഇടവകയിലെ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദിവ്യബലിയിലും ഓണാഘോഷത്തിലും പങ്കെടുക്കും. തുടർന്നു ഫിലഡൽഫിയ, ന്യൂഓർലീൻസ് ഡാളസ്, ഹൂസ്റ്റൺ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

1985ൽ കൊല്ലം രൂപത വിഭജിച്ചാണ് പുനലൂർ രൂപത നിലവിൽവന്നത്. രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ. 31,500 പേരാണ് രൂപതയിലെ ജനസംഖ്യ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് വിദ്യാഭ്യാസ വികസനം തൊഴിലധിഷ്ഠിത സാങ്കേതിക പരിശീലനങ്ങൾ, ആരോഗ്യപിന്തുണ, രോഗികൾക്ക് സാമ്പത്തിക പിന്തുണ, അനാഥകുട്ടികൾക്കും നിരാശ്രയർക്കും അഭയം എന്നിവ ഡോ. പൊന്നു മുത്തന്റെ സജീവ കർമങ്ങളിലുള്ളതാണ്.

<ആ>റിപ്പോർട്ട്: പോൾ പനയ്ക്കൽ