ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിന്റെ ശിലാസ്‌ഥാപനകർമം നിർവഹിച്ചു
Saturday, September 3, 2016 6:00 AM IST
ഡാളസ് (ടെക്സസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഗാർലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയത്തിന്റെ ശിലാസ്‌ഥാപനകർമം സൗത്ത്വെസ്റ്റ് ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു.

ഓഗസ്റ്റ് 27നു (ശനി) രാവിലെ പ്രഭാത നമസ്കാരത്തെത്തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് അലക്സിയോസ് മാർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. സി.ജി തോമസ്, ഇടവകയിലെ സീനിയർ വൈദികൻ ഫാ വി.ടി. തോമസ് എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങിൽ ഡാളസിലും സമീപപ്രദേശങ്ങളിലുമുള്ള വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വൈദികരും ആത്മായരും വിശ്വാസികളും സന്നിഹിതരായിരുന്നു.

തുടർന്നു ഭക്‌തിനിർഭരമായ റാസയോടെ ഇടവകാംഗങ്ങൾ ഡാളസ് ഏരിയായിലെ വൈദികശ്രേഷ്ഠരോടൊപ്പം ഗാർലാന്റ് എംജിഎം ഓഡിറ്റോറിയത്തിന്റെ സമീപസ്‌ഥലത്ത് എത്തി പ്രാർഥനകൾക്കുശേഷം മെത്രാപ്പോലീത്താ ശിലാസ്‌ഥാപനകർമം നിർവഹിക്കുകയും ചെയ്തു. ശുശ്രൂഷകൾക്കുശേഷം സ്നേഹവിരുന്നോടെ പരിപാടികൾക്കു സമാപ്തിയായി.

ഫാ. സി.ജി. തോമസ് (ഇടവക വികാരി), ഷിബു മാത്യു (ഇടവക സെക്രട്ടറി), ഏലിയാസ്കുട്ടി പത്രോസ് (ഇടവക ട്രഷറർ), സോണി അലക്സാണ്ടർ (പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ), ജിം ഏബ്രഹാം (ഫൈനാൻസ് കമ്മിറ്റി ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പുതിയ ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: അനിൽ മാത്യു ആശാരിയത്ത്
<ശാഴ െൃര=/ിൃശ/2016ലെുേ3റമഹമൈ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>