ഫ്രന്റ്സ് ഓഫ് റാന്നിയുടെ പിക്നിക് സെപ്റ്റംബർ അഞ്ചിന്
Saturday, September 3, 2016 6:01 AM IST
ഡാളസ്: ഫ്രന്റ്സ് ഓഫ് റാന്നിയുടെ ഈ വർഷത്തെ പിക്നിക് കരോൾട്ടണിലുള്ള മേരി ഹെഡ് കാർട്ടർ പാർക്കിൽ സെപ്റ്റംബർ അഞ്ചിനു (തിങ്കൾ) നടക്കും. രാവിലെ 10 മുതൽ മൂന്നുവരെ നടക്കുന്ന പിക്നിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ലേബർ ഡേ ദിനത്തിൽ നടക്കുന്ന പരിപാടിയിലേക്ക് ഡാലസിലുള്ള എല്ലാ റാന്നി നിവാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: സുഭാഷ് പനവേലി (പ്രസിഡന്റ്) 4698770130, ഷിജു ഏബ്രഹാം (സെക്രട്ടറി) 214 929 3570.

<ആ>റിപ്പോർട്ട്: എബി മക്കപ്പുഴ