ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാതാവിന്റെ ജനനതിരുനാളും മദറിന്റെ ഫോട്ടോയോടുകൂടിയ കപ്പിന്റെ വിതരണവും
Saturday, September 3, 2016 6:02 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ മാതാവിന്റെ ജനനതിരുനാളും മദർ തെരേസയുടെ വിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ചു മദറിന്റെ ഫോട്ടോയോടുകൂടിയ കപ്പിന്റെ വിതരണോദ്ഘാടനവും സെപ്റ്റംബർ നാലിനു (ഞായർ) നടക്കും. വികാരി ഫാ. പയസ് മേലേക്കണ്ടത്തിൽ നിർവഹിക്കും. ചടങ്ങിൽ കൈക്കാരന്മാരായ റെജി മാത്യൂസ്, സിറിയക് ജോൺ എന്നിവർ പങ്കെടുക്കും.