വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേൻ അടുക്കളത്തോട്ട മത്സരം നടത്തുന്നു
Saturday, September 3, 2016 6:03 AM IST
ന്യൂറൊഷേൽ: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷത്തോടനുബന്ധിച്ചു അടുക്കളത്തോട്ട മത്സരം നടത്തുന്നു.

സെപ്റ്റംബർ 17നു (ശനി) രാവിലെ 11 മുതൽ ആറു വരെ ഗ്രീൻബർഗിലുള്ള വുഡ് ലാൻഡ് ഹൈസ്കൂളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(475 ണലെേ ഒമൃേറെമഹല അ്ല, ണവശലേ ജഹമശിെ, ചഥ 10607) നടത്തുന്ന ഓണഘോഷത്തിൽ വിജയികൾക്ക് സമ്മാനദനവും കാഷ് അവാർഡും സമ്മാനിക്കും. പരിപാടിയിലേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.

വീട്ടുപരിസരത്തുള്ള പച്ചക്കറികൃഷിക്കാണ് അവാർഡു നിർണയത്തിൽ പങ്കെടുക്കാൻ അർഹത. സെപ്റ്റംബർ പത്തിനു മുൻപ് രജിസ്റ്റർ ചെയ്യുന്നവർക്കേ മത്സരത്തിൽ പങ്കെടുക്കാനാകൂ. അടുക്കളത്തോട്ടത്തിന്റെയും വിളവുകളുടെയും ചിത്രങ്ങളും വീഡിയോയും ഓണാഘോഷ വേദിയിലും കേരള ദർശനം മാഗസിനിലും പ്രദർശിപ്പിക്കും. വെസ്റ്റ്ചെസ്റ്റർ, ന്യൂയോർക്ക് പ്രദേശങ്ങളിൽ ഉള്ളവർക്കാണ് പങ്കാളികളാകാൻ അർഹത.

വിവരങ്ങൾക്ക്: ശ്രീകുമാർ ഉണ്ണിത്താൻ (പ്രസിഡന്റ്) 914 886 2655, തോമസ് കോശി (വൈസ് പ്രസിഡന്റ്) 914310 2242, ടെറൻസൺ തോമസ് (സെക്രട്ടറി) 914 255 0176, കെ.കെ. ജോൺസൺ (ട്രഷറർ) 914 610 1594, ആന്റോ വർക്കി (ജോയിന്റ് സെക്രട്ടറി) 516 698 7496, എം.വി ചാക്കോ (ട്രസ്റ്റി ബോർഡ് ചെയർമാൻ) 914 636 7032.