ഷിക്കാഗോ സോഷ്യൽ ക്ലബ് ഓണാഘോഷത്തിൽ ചലച്ചിത്രതാരം ദിവ്യ ഉണ്ണി പങ്കെടുക്കുന്നു
Monday, September 5, 2016 3:45 AM IST
ഷിക്കാഗോ: സെപ്റ്റംബർ അഞ്ചാംതീയതി ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് ഓണാഘോഷത്തിൽ മലയാള ചലച്ചിത്രതാരം ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിസ്മയം അരങ്ങേറും. നോർത്ത് അമേരിക്കയിലെ ഇതര സംസ്‌ഥാനങ്ങളിൽ ആയിരക്കണക്കിന് കലാ–കായിക പ്രേമികൾ പങ്കുചേരുന്ന സോഷ്യൽ ക്ലബിന്റെ ഓണാഘോഷം തികച്ചും നാട്ടിൻപുറങ്ങളിലെ ഓണത്തിന്റെ പ്രതീതിയും സ്മരണകളും ഉണർത്തുന്നു.

സോഷ്യൽ ക്ലബിന്റെ ഈ ഓണാഘോഷത്തിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ദിവ്യ ഉണ്ണി അറിയിച്ചു. നോർത്ത് അമേരിക്കൻ മലയാളി സമൂഹം ഒന്നടങ്കം ആവേശപൂർവ്വം കാത്തിരിക്കുന്ന സോഷ്യൽ ക്ലബിന്റെ അന്തർദേശീയ വടംവലി മത്സരത്തിന്റേയും ഓണാഘോഷത്തിന്റേയും ക്രമീകരണങ്ങൾ പൂർത്തിയായതായി സോഷ്യൽ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, ജനറൽ കൺവീനർ സിറിയക് കൂവക്കാട്ടിൽ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം