‘ഫ്രറ്റേർണിറ്റി ഫോറം ഹജ്‌ജ് വോളന്റിയർമാരുടെ സേവനം മാതൃകാപരം’
Monday, September 5, 2016 6:47 AM IST
മക്ക: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ഹജ്‌ജ് വോളന്റിയർമാർ മീറ്റ് എസ്ഡിപിഐ സംസ്‌ഥാന സമിതി അംഗം അബ്ദുൾ ഹമീദ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാധാരണരീതിയിൽ അഥിതികളെ സ്വീകരിക്കൽ വലിയ സത്കർമമാണെന്നും നിങ്ങൾ സ്വീകരിക്കുന്നത് അല്ലാഹുവിന്റെ അഥിതികളെയാണെന്നും അതിൽ മഹാഭാഗ്യവാന്മാരാണെന്നും എല്ലാ വിഭാഗം ഹാജിമാരെയും ഉൾക്കൊള്ളുന്ന ഫോറത്തിന്റെ സേവനപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഓർഡിനേറ്റർ ഖലീൽ ചെമ്പയിൽ അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ ഗഫാർ നിർദേശങ്ങൾ നൽകി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ