‘ഓം’ ഓണാഘോഷവും രജതജൂബിലി ആഘോഷങ്ങളും സെപ്റ്റംബർ 17ന്
Monday, September 5, 2016 6:51 AM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ഓണത്തോടൊപ്പം രജതജൂബിലിയും ശ്രീനാരായണ ഗുരു ജയന്തിയും സംയുക്‌തമായി ആഘോഷിക്കുന്നു.

സെപ്റ്റംബർ 17നു (ശനി) ടെസ്റ്റിനിലെ ചിന്മയ മിഷൻ സെന്ററിൽ ഉച്ച മുതൽ വൈകുന്നേരം ഏഴു വരെയാണ് ആഘോഷപരിപാടികൾ. വിഭവസമൃദ്ധമായ ഓണ സദ്യക്കുശേഷം നിരവധി സാംസ്കാരിക പരിപാടികളും താലപ്പൊലി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള മഹാബലിയുടെ ഏഴുന്നള്ളത്ത്, തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനിർത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായിരിക്കും.

ഓം മിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം ചടങ്ങിൽ മുഖ്യാതിഥിയായ ചിന്മയ മിഷന്റെ ലോസ് ആഞ്ചലസ് കേന്ദ്രം അധ്യക്ഷൻ സ്വാമി ഈശ്വരാനന്ദ നിർവഹിച്ചു ഓണ സന്ദേശം നൽകും. ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം സംഘടനയെ നയിച്ച മുൻ പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ള കേന്ദ്ര മന്ത്രിമാർ, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങി കലാ സാംസ്കാരിക രാഷ്ര്‌ടീയ രംഗത്തെ പ്രമുഖരുടെ ഓണ/രജത ജൂബിലി സന്ദേശങ്ങൾ ആഘോഷങ്ങൾക്കു മാറ്റുകൂട്ടും.

ആഘോഷങ്ങളിൽ പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഓണാഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്നു പ്രസിഡന്റ് രമ നായരും ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ീവാരമഹശളീൃിശമ.ീൃഴ സന്ദർശിക്കുക.

<ആ>റിപ്പോർട്ട്: സന്ധ്യ പ്രസാദ്