ഫിലഡൽഫിയയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ഭക്‌തിസാന്ദ്രം
Monday, September 5, 2016 6:51 AM IST
ഫിലഡൽഫിയ: കിഴക്കിന്റെ ലൂർദായ വേളാങ്കണ്ണിയിലെ ആരോഗ്യ മാതാവിന്റെ തിരുസ്വരൂപം സ്‌ഥിരപ്രതിഷ്ഠ നേടിയിരിക്കുന്ന ജർമൻടൗൺ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുനാളും ആരോഗ്യമാതാവിന്റെ തിരുനാളും സംയുക്‌തമായി ആഘോഷിച്ചു.

വൈകുന്നേരം നാലിന് ആരംഭിച്ച തിരുനാൾ കർമങ്ങൾക്ക് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് നേതൃത്വം നൽകി. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. കാൾ പീബർ, സീറോ മലബാർ ഫൊറോന പള്ളി വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. സോണി താഴത്തേൽ, ഫിലഡൽഫിയ അതിരൂപത കൾചറൽ മിനിസ്ട്രീസ് ഡയറക്ടർ റവ. ഗ്രിഗറി ജെ. സെമനിക്ക് എന്നിവർ സഹകാർമികത്വം വഹിച്ചു.

കരുണയുടെ കവാടം സ്‌ഥിതിചെയ്യുന്ന ജർമൻ ടൗൺ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ നടന്ന ഭക്‌തിനിർഭരമായ മിറാക്കുലസ് മെഡൽ നൊവേനയിലും ദിവ്യബലിയിലും വേളാങ്കണ്ണിമാതാവിന്റെ നൊവേനയിലും ജപമാലപ്രാർഥനകളിലും നിരവധി മരിയഭക്‌തർ പങ്കെടുത്തു. ഇംഗ്ലീഷ്, മലയാളം, തമിഴ്, ലത്തീൻ, സ്പാനീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചു നടത്തിയ ഭക്‌തിനിർഭരമായ പ്രദക്ഷിണം എന്നിവ തിരുനാളിന്റെ ഭാഗമായിരുന്നു.

കരുണയുടെ ജൂബിലിവർഷത്തിൽ ഫിലഡൽഫിയ സീറോ മലബർ ഫൊറോനാപള്ളിയിൽ നിന്നും മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിലേക്ക് നടന്ന തീർഥാടനത്തിനും വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനും വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലഡൽഫിയ സീറോ മലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തിൽ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണ് നേതൃത്വം നൽകിയത്. തുടർച്ചയായി അഞ്ചാംവർഷമാണ് മിറാക്കുലസ് മെഡൽ തീർഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. സീറോ മലബാർ ഇടവകയിലെ സെന്റ് മേരീസ് വാർഡ് കൂട്ടായ്മയാണ് തിരുനാളിനു നേതൃത്വം നൽകിയത്.

ഇടവകവികാരി ഫാ. ജോണികുട്ടി പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് വാർഡ് പ്രസിഡന്റ് ബിനു പോൾ, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവരും വാർഡു കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തു.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
<ശാഴ െൃര=/ിൃശ/2016ലെുേ5്ലഹമാസമിിശശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>