ഫ്രാങ്ക്ഫർട്ട് കേരളസമാജം ഓണാഘോഷം സെപ്റ്റംബർ 10ന്
Monday, September 5, 2016 6:55 AM IST
ഫ്രാങ്ക്ഫർട്ട്: കേരളസമാജം ഫ്രാങ്ക്ഫർട്ടിന്റെ ഈ വർഷത്തെ ഓണം സെപ്റ്റബർ 10നു (ശനി) ആഘോഷിക്കുന്നു. വൈകുന്നേരം നാലു മുതൽ ഫ്രാങ്ക്ഫർട്ട് നോർഡ്വെസ്റ്റ് സ്റ്റാട്ടിലെ സാൽബൈവിന്റെ ടിറ്റൂസ് ഫോറം ഹാളിലാണ് ആഘോഷ പരിപാടികൾ. ഓണാവിഷ്കരണം, പൂവിടൽ, തിരുവാതിര, ക്ലാസിക്കൽ, നാടോടി, ബോളിവുഡ് ഡാൻസുകൾ, ആശംസാ പ്രസംഗങ്ങൾ, ഗാനാലാപങ്ങൾ എന്നിവയും നാരായണ സ്വാമിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷങ്ങൾക്കു മാറ്റു കൂട്ടും.

കേരളസമാജം ഫ്രാങ്ക്ഫർട്ട് എല്ലാ അംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ബോബി ജോസഫ് 069 95114889, ഡോ. ബിനേഷ് ജോസഫ് 069 56996364, ഡോ. അജാക്സ് മൊഹമ്മദ് 06103 4879055.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ