സ്വിറ്റ്സർലൻഡിൽ മാതാവിന്റെ പിറവിത്തിരുനാൾ സെപ്റ്റംബർ എട്ടിന്
Monday, September 5, 2016 6:55 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ വിശ്വാസി സമൂഹം എട്ടു നോമ്പാചരണത്തിന്റെ സമാപനവും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും സെപ്റ്റംബർ എട്ടിന് (വ്യാഴം) ആഘോഷിക്കുന്നു.

സൂറിച്ച് സേബാഹ് മരിയ ലൂർദ് ദേവാലയത്തിലാണ് തിരുനാളാഘോഷങ്ങൾ. രാത്രി 7.30ന് ജപമാല അർപ്പണം എട്ടിന് വിശുദ്ധ കുർബാന തുടർന്നു സ്നേഹവിരുന്നും നടക്കും.

തിരുനാളിൽ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിൻ ഫാ. തോമസ് പ്ലാപ്പള്ളിൽ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ