സെന്റ് തോമസ് സൺഡേ സ്കൂൾ ബൈബിൾ കലോത്സവം സമാപിച്ചു
Monday, September 5, 2016 6:57 AM IST
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്റ് തോമസ് സൺഡേ സ്കൂൾ ബൈബിൾ കലോത്സവം സെപ്റ്റംബർ നാലിനു ഹോളണ്ട് പാർക്ക് സെന്റ് ജോവാകിം പള്ളിയിൽ നടന്നു.

രാവിലെ 9.30ന് ആരംഭിച്ച ദിവ്യബലിയിൽ ഫാ. ജോസഫ് തോട്ടങ്കര മുഖ്യകാർമികത്വം വഹിച്ചു. സൺഡേ സ്കൂൾ കുട്ടികൾ ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി.

തുടർന്നു അഞ്ചു വേദികളിലായി നടന്ന വിവിധ മത്സരങ്ങളിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ബൈബിൾ റീഡിംഗ്, സ്റ്റോറി ടെല്ലിംഗ്, ലളിതഗാനം, സിംഗിൾ ഡാൻസ്, ഫാൻസി ഡ്രസ്, പ്രസംഗം, പെയിന്റിംഗ്, ഡ്രോയിംഗ്, ഉപന്യാസ രചന തുടങ്ങി പന്ത്രണ്ടോളം ഇനങ്ങളിൽ മത്സരം അരങ്ങേറി. വികാരി ഫാ. വർഗീസ് വാവോലിൽ സൺഡേ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ടോം ജോസഫ്, ട്രസ്റ്റിമാരായ സിബി ജോസഫ്, തോമസ് കാച്ചപ്പിള്ളി, പാസ്റ്ററൽ കൗൺസിൽ അംഗം ജിമ്മി അരിക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മതബോധനാധ്യാപകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ടോം ജോസഫ്