ഏകദിന ബൈബിൾ കൺവൻഷൻ
Monday, September 5, 2016 7:52 AM IST
ബംഗളൂരു: ഇൻഫന്റ് ജീസസ് പ്രെയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ ഈമാസം പത്തിന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കൺവൻഷന് പാലക്കാട് സീനായ് ധ്യാനകേന്ദ്രത്തിലെ ഫാ. ജോസ് മുണ്ടാടൻ കപ്പുച്ചിനും ഇൻഫന്റ് ജീസസ് പ്രാർഥനാസംഘവും നേതൃത്വം നല്കും. കൺവൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരവും കൗൺസിലിംഗും കൂടാതെ കുട്ടികൾക്കായി പ്രത്യേക ക്ലാസുകളും നടക്കും. കൂടാതെ ഒക്ടോബർ എട്ടു മുതൽ 12 വരെ വാർഷികധ്യാനവും ഇതേ വേദിയിൽ നടക്കും. ധ്യാനത്തിന് ബ്രദർ തോമസ് പോളും സംഘവും നേതൃത്വം നല്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറു വരെയാണ് ധ്യാനം. ഫോൺ: 9845623525, 9980621391.