കൊളോൺ*പോർസിലെ ഓണാഘോഷം അവിസ്മരണീയമായി
Monday, September 5, 2016 8:18 AM IST
കൊളോൺ: കൊളോൺ പട്ടണത്തിനു സമീപത്തു സ്‌ഥിതിചെയ്യുന്ന പോർസിലെ 45 ൽപരം മലയാളി കുടുംബങ്ങളുടെ സംഗമവും ഓണാഘോഷവും സംയുക്‌തമായി പോർസിലെ അലക്സിയാനർ ആശുപത്രി ഹാളിൽ സംഘടിപ്പിച്ചു.

സെപ്റ്റംബർ*മൂന്നിനു വൈകുന്നേരം നടന്ന ആഘോഷം മേരിക്കുട്ടി*വി. തോമസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.*തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയുടെ എഴുന്നള്ളത്തും തിരുവാതിരകളി, ഹാസ്യം തുളുമ്പുന്ന വിവിധതരം സ്കെച്ചുകൾ, കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും വിളിച്ചറിയിക്കുന്ന പകിട്ടാർന്ന വിവിധ പരിപാടികൾ എന്നിവ ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. പാപ്പച്ചൻ പുത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ തയാറാക്കിയ*വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധ ആകർഷിച്ചു.

ബൈജു പോൾ, ചാക്കോച്ചൻ എന്നിവർ കോഓർഡിനേറ്റു ചെയ്ത ആഘോഷ പരിപാടിയിൽ സുനു ചാക്കോച്ചൻ അവതാരകയായി. പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും പാപ്പച്ചൻ പുത്തൻപറമ്പിൽ*നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ