കേരള സമാജം ഓണാഘോഷം
Tuesday, September 6, 2016 5:58 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ ഈമാസം 11ന് സംഘടിപ്പിക്കും. ആകാശപ്പറവകൾ എന്ന അനാഥാലയത്തിലെ അന്തേവാസികൾക്കൊപ്പമാണ് സമാജം അംഗങ്ങളുടെ ഓണാഘോഷം. വിശുദ്ധ അൽഫോൻസാ ഫൊറോനാ ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷപരിപാടികൾ ആരംഭിക്കും. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും മറ്റുള്ളവരുടെ സഹായഹസ്തങ്ങൾ അവരിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സോണൽ ചെയർമാൻ ഷാജൻ കെ. ജോസഫ് അറിയിച്ചു.