ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യമേള സെപ്റ്റംബർ 10ന്
Tuesday, September 6, 2016 6:45 AM IST
ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ തുടർച്ചയായ ആറാം വർഷവും സെപ്റ്റംബർ 10നു (ശനി) നടത്തുന്നു. രാവിലെ എട്ടു മുതൽ 12 വരെ ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ/ന്യൂ ലൈഫ് പ്ലാസ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (3945 ഇഞ58,മാൻവെൽ ടെക്സസ് – 77578) ൽ പ്രമുഖ ആശുപത്രികളുടേയും ഫാർമസികളുടേയും മറ്റു പ്രസ്‌ഥാനങ്ങളുടേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇകെസി, അൾട്രാസൗണ്ട്, മാമ്മോഗ്രാം, കേഴ്വി, കാഴ്ച തുടങ്ങിയവ ഉൾപെടെയുള്ള ഇനങ്ങൾ ഉണ്ടായിരിക്കും. ആദ്യമെത്തുന്ന നൂറു പേർക്ക് സൗജന്യ ഫ്ളൂ ഷോട്ട് നൽകും.

വിവരങ്ങൾക്ക്: 281 402 6585.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി