മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി
Tuesday, September 6, 2016 6:46 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വർണാഭമായി. സെയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ക്നാനായ തനിമ വിളിച്ചോതി നടന്ന ആഘോഷപരിപാടികളിൽ മുഴുവൻ കുടുംബങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

പൂക്കളം ഒരുക്കിയതോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്നു കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജൻ ചാക്കോ അധ്യക്ഷത വഹിച്ചു. ക്നാനായ ചാപ്ലെയിൻ ഫാ. സജി മലയിൽ പുത്തപുര, വിമൻസ് ഫോറം പ്രസിഡന്റ് മേരിക്കുട്ടി ഉതുപ്പ് തുടങ്ങിയവർ സംസാരിച്ചു. മാവേലിക്ക് സ്വീകരണം നൽകിയതോടെ വിവിധ കലാപരിപാടികൾക്കു തുടക്കമായി. ജിസിസി, എ ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു. കെസിവൈഎൽ പ്രതിഭകൾ അവതരിപ്പിച്ച ഗ്രാന്റ് ഫിനാലെയോടെ പരിപാടികൾ സമാപിച്ചു.

സെക്രട്ടറി സിജു ചാക്കോ, വൈസ് പ്രസിഡന്റ് ജോജി ജിഷു എന്നിവർ പ്രസംഗിച്ചു. കൾചറൽ കോഓർഡിനേറ്റർമാരായ ജിഷ അലക്സ്, സയിലി ജോണി, ട്രഷറർ സജി, ജോയിന്റ് സെക്രട്ടറി സാജുമോൻ, ജോയിന്റ് ട്രഷറർ സിറിയക് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ
<ശാഴ െൃര=/ിൃശ/2016ലെുേ6ാമിരവലെലേൃൃ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>