ടൊറേന്റോയിൽ ‘ശാലോം വിക്ടറി 2016’ സെപ്റ്റംബർ 23, 24, 25 തീയതികളിൽ
Tuesday, September 6, 2016 8:24 AM IST
ടൊറേന്റോ: വിവിധ രാജ്യങ്ങളിലെ ശാലോം മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയായി മാറിയ വിക്ടറി പ്രോഗ്രാം ഈവർഷം മൂന്നു രാജ്യങ്ങളിലായി നടത്തപ്പെടും. കാനഡയിൽ രണ്ടും അമേരിക്കയിലും അയർലൻഡിലും ഓരോ പ്രോഗ്രാമുകളുമാണ് നടത്തപ്പെടുക.

സെപ്റ്റംബർ 23, 24, 25 തീയതികളിൽ ടൊറേന്റോ, സെപ്റ്റംബർ 30, ഒക്ടോബർ രണ്ട് തീയതികളിൽ കാൽഗരി എന്നിവയാണ് കാനഡയിൽ ക്രമീകരിച്ചരിക്കുന്ന വിക്ടറി പ്രോഗ്രാമുകൾ. ഒക്ടോബർ എഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഷിക്കാഗോയിലും നവംബർ 11, 12, 13 തിയതികളിൽ അയർലൻഡിലെ നോക്കിലും വിക്ടറി പ്രോഗ്രാം നടക്കും.

ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള ശാലോം പ്രതിനിധികളും സുവിശേഷതീക്ഷ്ണതയാൽ നിറയാൻ ആഗ്രഹിക്കുന്ന നൂറു കണക്കിന് വ്യക്‌തികളും സഭയെക്കുറിച്ചും മാധ്യമങ്ങളിലൂടെയുള്ള സുവിശേഷവത്കരണത്തെക്കുറിച്ചും ഉന്നതമായ സ്വപ്നങ്ങൾ കാത്തുസൂക്ഷിക്കുന്നവരും പങ്കെടുക്കുന്ന ഒരു കോൺഫറൻസാണിത്. ലോകസുവിശേഷവത്കരണത്തിനായി ശാലോമിനോട് ചേർന്ന് അധ്വാനിക്കുവാനും ആത്മീയതീക്ഷ്ണതയാൽ നിറയുവാനും ആഗ്രഹിക്കുന്ന ആർക്കും പരിപാടിയിൽ പങ്കെടുക്കാം.

അഭിവന്ദ്യ പിതാക്കന്മാരുടെ അനുഗ്രഹീത സാന്നിധ്യവും ആഴമാർന്ന വചനധ്യാനവും ആത്മനിറവുള്ള സംഗീതശുശ്രൂഷയും എല്ലാവർഷത്തെയുംപോലെ ഈ വർഷവും വിക്ടറി പ്രോഗ്രാമുകളെ വ്യത്യസ്തമാക്കും.

വിവിധ രാജ്യങ്ങളിൽ ശുശ്രൂഷകൾ നയിക്കുന്ന പ്രശസ്ത സുവിശേഷ പ്രഘോഷകരായ ഷെവലിയർ ബെന്നി പുന്നത്തുറ, റവ. ഡോ. റോയി പാലാട്ടി, സെറ്റല്ല ബെന്നി, ഡോ. ജോൺ ഡി, റെജി കൊട്ടാരം, സന്തോഷ് ടി. തുടങ്ങിവയവരാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

വിവരങ്ങൾക്ക്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.വെമഹീാംീൃഹറ.ീൃഴ/്ശരേീൃ്യ.സാബു മഠത്തിപ്പറമ്പിൽ 847 276 7354.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം