ഡൽഹിയിൽ സംസ്‌ഥാന സർക്കാരിന്റെ ആദ്യ ഓണാഘോഷം വർണാഭമായി
Tuesday, September 6, 2016 8:26 AM IST
ന്യൂഡൽഹി: സംസ്‌ഥാന സർക്കാരിന്റെ രാഷ്ര്‌ടപതിഭവനിലെ ആദ്യ ഓണാഘോഷം രാഷ്ട്രപതി ഭവനെ വർണാഭമാക്കി. കൈരളി എന്ന പേരിൽ ഒരുമണിക്കൂർ നീണ്ട കലാവിരുന്നും തുടർന്ന് ഓണസദ്യയുമായിരുന്നു ആഘോഷത്തിന്റെ മുഖ്യാകർഷണം. രാഷ്ര്‌ടപതി പ്രണബ് കുമാർ മുഖർജി, ഉപരാഷ്ര്‌ടപതി ഡോ. ഹമീദ് അൻസാരി എന്നിവർ ചടങ്ങിൽ ആദ്യവസാനം വരെ പങ്കെടുത്തു.

കേരളത്തിലെയും ഡൽഹിയിലെയും കലാകാരൻമാരാണ് വേദിയിൽ അണിനിരന്നത്. ചെറുതാഴം കുഞ്ഞിരാമ മാരാരുടെ നേതൃത്വത്തിൽ നടന്ന വാദ്യമഞ്ജരി പ്രശസ്ത നർത്തകി ഡോ. ജയപ്രഭാ മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം ടി.എം.പ്രേംനാഥിന്റെ മയൂരനൃത്തം തിരുവനന്തപുരം റിഗാറ്റ കൾചറൽ സൊസൈറ്റി അവതരിപ്പിച്ച കേരളനടനം ഒപ്പന, തിരുവാതിര, തൃശൂർ വികെഎം കളരി സംഘത്തിന്റെ കളരിപ്പയറ്റ് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. കലാകാരൻമാർക്ക് പ്രണബ് കുമാർ മുഖർജി ഉപഹാരങ്ങൾ സമ്മാനിച്ചു. തുടർന്നു വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഗവർണർ പി. സദാശിവം, ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ, മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ, സംസ്‌ഥാന മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, കെ.ടി. ജലീൽ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, എ.കെ .ശശീന്ദ്രൻ, സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദാകാരാട്ട്, സിപിഐ നേതാക്കളായ സുധാകർ റെഡ്ഡി, ഡി. രാജ, ഇ. അഹമ്മദ് എംപി, പി.കെ. ബിജു, ഇന്നസെന്റ് എംപി, കെ.കെ. രാകേഷ് എംപി, എം.പി. രാജേഷ് എംപി, ജോയിസ് ജോർജ് എംപി, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഗൾഫ് രാജ്യങ്ങളിലെ വിവിധ അംബാസഡർമാർ തുടങ്ങിയവർ ഓണാഘോഷങ്ങളിൽ പങ്കെടുത്തു.
<ശാഴ െൃര=/ിൃശ/2016ലെുേ6സലൃമഹമമ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>