ഖത്തറിൽ ‘വലിയപെരുന്നാൾ’: അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
Wednesday, September 7, 2016 12:07 AM IST
ദോഹ: ഖത്തറിൽ വലിയപെരുന്നാളിനോടനുബന്ധിച്ച് സർക്കാർ മേഖലയിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് പ്രവർത്തി ദിനങ്ങളാണ് പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് അവധി ലഭിക്കുക. വാരാന്ത്യ അവധിക്കായി സെപ്റ്റംബർ എട്ടിനു ഓഫീസുകൾ അടയ്ക്കും. തുടർന്ന് വലിയ പെരുന്നാളിനു ശേഷം സെപ്റ്റംബർ 18 ഞായറാഴ്ചയായിരിക്കും ഓഫിസുകൾ പ്രവർത്തനം പുനരാരംഭിക്കുക. രണ്ട് ആഴ്ചകളിലെ വാരാന്ത്യ അവധികൂടി കണക്കിലെടുക്കുമ്പോൾ ഫലത്തിൽ അവധി ദിനങ്ങളുടെ എണ്ണം ഒമ്പതാകും. സ്കൂളുകൾ ഇപ്പോൾ വാർഷിക അവധിയിലാണ്. അവധിയ്ക്കു ശേഷം സെപ്റ്റംബർ 18 നായിരിക്കും സ്കൂളുകളും പ്രവർത്തനമാരംഭിക്കുക.

<യ> റിപ്പോർട്ട്: ജോബിൻസ് തോമസ്