ഓക്ക്പാർക്ക് സെന്റ് ജോർജ് സുറിയാനി പള്ളിയിൽ എട്ട്നോമ്പാചരണം
Wednesday, September 7, 2016 12:55 AM IST
ഷിക്കാഗോ: ഷിക്കാഗോയുടെ പ്രാന്തപ്രദേശമായ ഓക്ക്പാർക്കിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് സെപ്റ്റംബർ നാലാം തിയതി ഞായറാഴ്ച്ച വികാരി ലിജു പോൾ അച്ചന്റെയും ക്ലീവ്ലാൻഡിൽ നിന്നും സന്ദർശനത്തിനെത്തിയ റോയി പോൾ അച്ചന്റെയും സാന്നിധ്യത്തിൽ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.

9കാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥനയും മാതാവിന്റെ നാമത്തിൽ മദ്ധ്യസ്ഥപ്രാർത്ഥനയും, പത്താം തിയതി ശനിയാഴ്ച വൈകുന്നേരം ആറിനു സന്ധ്യാപ്രാർത്ഥനയും, മദ്ധ്യസ്ഥപ്രാർത്ഥനയും, ധ്യാനയോഗവുംഉണ്ടായിരിയ്ക്കും.

പതിനൊന്നാം തിയതി ഞായറാഴ്ച്ച വിശുദ്ധ കുർബാന, ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം നേർച്ചവിളമ്പ്, സ്നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാൾ പര്യവസാനിയ്ക്കും പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത് ഇടവാംഗം മാത്യു പി. ജോർജും കുടുംബവുമാണ്.

ഇടവക വികാരി ലിജു പോൾ അച്ചന്റെ കാർമികത്വത്തിലും ആത്മിയനേതൃത്വത്തിലും വൈസ് പ്രസിഡന്റ് കമാൻഡർ ഡോ. റോയി പി. തോമസ്, സെക്രട്ടറിമാരായ വർഗീസ് പാലമലയിൽ, ഡെവിൻ ഉമ്മൻ, ട്രഷറാറന്മാരായ കുര്യൻ പി. ജോർജ്, ആന്റണി തോമസ്, ഷെവലിയാർമാരായ ജെയ്മോൻ സ്കറിയ, ചെറിയാൻ വേങ്കടത്ത് എന്നിവരുടെ മേൽനോട്ടത്തിലും കമ്മിറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലും ഈ വർഷത്തെ എട്ടു നോമ്പ് ആചരിക്കുന്നതാണ്. സെക്രട്ടറി വർഗീസ് പലമലയിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം